ബംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്റെ ഓണാഘോഷ പരമ്പരക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യത്തെ ആഘോഷം ‘ഓണോത്സവം 2024’ യെലഹങ്ക സോണിൽ നടക്കും. യെലഹങ്ക ന്യൂ ടൗണിലുള്ള ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ എട്ടിന് രാവിലെ 10ന് കലാപരിപാടികളോടെ ആഘോഷത്തിന് തുടക്കം കുറിക്കും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ എസ്.കെ. പിള്ള അധ്യക്ഷത വഹിക്കും. ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ മുഖ്യാതിഥിയാവും. എസ്.ആർ. വിശ്വനാഥ് എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ചെണ്ടമേളം, ഓണസദ്യ, കലാപരിപാടികൾ, ഗായകൻ നിഖിൽ രാജ്, പിന്നണി ഗായിക സബീന റനിഷ് എന്നിവർ നയിക്കുന്ന ഗാനമേള എന്നിവ നടക്കും. ഫോൺ: 63605 38912,94560 27088.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.