ബംഗളൂരു: കേരള സമാജത്തിന്റെ പത്താമത്തെ സോൺ യലഹങ്കയിൽ ഉദ്ഘാടനം ചെയ്തു. എം.എൻ.ആർ ഹാളിൽ നടന്ന യോഗത്തിൽ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. കന്റോൺമെന്റ് സോൺ ചെയർപേഴ്സൺ ലൈല രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജനറൽ സെക്രട്ടറി റജി കുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി. മുരളീധരൻ, വി.എൽ. ജോസഫ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, കന്റോൺമെന്റ് സോൺ കൺവീനർ ഹരികുമാർ, എസ്.കെ. പിള്ള, അജയൻ, സത്യശീലൻ, ആർ.കെ. കുറുപ്പ്, സ്റ്റാർ സിംഗർ അനന്യ തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം യലഹങ്ക സോൺ ചെയർമാനായി എസ്.കെ. പിള്ളയെയും കൺവീനറായി അജയനെയും ഫിനാൻസ് കൺവീനറായി ശ്രീകുമാറിനെയും തിരഞ്ഞെടുത്തു. പ്രീത ശിവനെ വനിത വിഭാഗം ചെയർപേഴ്സണായും എ.പി. ദീപയെ കൺവീനറായും തിരഞ്ഞെടുത്തു. ആർ.കെ. കുറുപ്പ് , സത്യശീലൻ (വൈസ് ചെയർമാന്മാർ), കെ.കെ. നടരാജൻ, വിപിൻ രാജ്, യു.ഡി. നായർ, മുകേഷ് കുമാർ, മഞ്ജുനാഥ്, മനോജ് കുമാർ (ജോയന്റ് കൺവീനർമാർ) എന്നിവരെയും 30 അംഗ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.