ബംഗളൂരു: കെ.എൻ.എസ്.എസിന് കീഴിൽ വിവിധ കരയോഗങ്ങളിലെ വാർഷിക പൊതുയോഗം 23ന് നടക്കും. എം.എസ് നഗർ കരയോഗത്തിന്റെ വാർഷിക യോഗവും ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും വൈകീട്ട് നാലിന് കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലെ എം.എം.ഇ.ടി സ്കൂൾ ഹാളിൽ സംഘടിപ്പിക്കും. പ്രസിഡന്റ് കെ.സി.എസ് പിള്ള അധ്യക്ഷതവഹിക്കും. സെക്രട്ടറി എ. പങ്കജാക്ഷൻ നായർ റിപ്പോർട്ട് അവതരിപ്പിക്കും. ഫോൺ: 9535179106.
എം.എസ് നഗർ കരയോഗം മഹിളാ വിഭാഗം ജനനിയുടെ വാർഷികയോഗവും തെരഞ്ഞെടുപ്പും ഉച്ചക്ക് രണ്ടിന് എം.എം.ഇ.ടി ഹാളിൽ ആരംഭിക്കും. മഹിളാ വിഭാഗം പ്രസിഡന്റ് ശ്രീദേവി സുരേഷ് അധ്യക്ഷത വഹിക്കും. സെക്രട്ടറി സുജാത എസ്. പിള്ള റിപ്പോർട്ട് അവതരിപ്പിക്കും. സർജാപുര കരയോഗത്തിന്റെയും മഹിളാ വിഭാഗം സരയുവിന്റേയും യുവജന വിഭാഗം സൂര്യയുടെയും വാർഷിക യോഗവും ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും സംഘടിപ്പിക്കും. പ്രസിഡന്റ് രവീന്ദ്രൻ നായർ അധ്യക്ഷതവഹിക്കും. ഫോൺ: 9902733955.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.