ബംഗളൂരു: മഹാകവി കുമാരനാശാന്റെ 150ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി സി.പി.എ.സി കാവ്യാലാപനവും സംവാദവും സംഘടിപ്പിക്കും. മാർച്ച് 16ന് വൈകീട്ട് അഞ്ചിന് ജീവൻ ഭീമനഗറിലുള്ള കാരുണ്യ ഹാളിൽ നടക്കുന്ന പരിപാടിയിൽ ‘ആശാൻ എന്ന കവിയെ സൃഷ്ടിച്ച ചരിത്ര പശ്ചാത്തലവും ആശാന്റെ സംഭാവനകളും’ എന്ന വിഷയത്തിൽ എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ വി.എസ്. ബിന്ദു സംസാരിക്കും.
തുടർന്നു നടക്കുന്ന സംവാദത്തിൽ ബംഗളൂരുവിലെ സാംസ്കാരിക പ്രവർത്തകരും ആസ്വാദകരും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ആശാന്റെ കവിതാലാപനവും സംഘടിപ്പിക്കും. കവിതകൾ ആലപിക്കാൻ താൽപര്യമുള്ളവർ 9008273313 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് സി. കുഞ്ഞപ്പൻ, സെക്രട്ടറി ഗിരീഷ് കുമാർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.