ബംഗളൂരു: കന്നട ഭാഷയിൽ അടിസ്ഥാനവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കുന്ദലഹള്ളി കേരളസമാജത്തിൽ കന്നട ഭാഷാപഠനം ആരംഭിച്ചു. കർണാടക സർക്കാരിന്റെ സഹായത്തോടെ സൗജന്യമാണ് അധ്യയനം. നാലാമത്തെ തവണയാണ് കുന്ദലഹള്ളി കേരളസമാജം കന്നട ക്ലാസുകൾ നടത്തുന്നത്. മലയാളികൾക്ക് മാത്രമല്ല മറ്റു സംസ്ഥാനത്തുനിന്ന് വന്നവരും നിലവിൽ ഈ പാഠ്യപദ്ധതിയിൽ ചേർന്ന് കന്നട ഭാഷാപഠനം നടത്തുന്നുണ്ട്. കലാക്ഷേത്രയിൽ സമാജം പ്രസിഡന്റ് മുരളി മണി, അദ്ധ്യാപകനായ കേശവമൂർത്തി, വൈസ് പ്രസിഡന്റുമാരായ ഗോപാലകൃഷ്ണൻ, ശാന്ത എൻ.കെ, മുൻ ട്രഷറർ കൂടിയായ നാരായണൻ നമ്പീശൻ എന്നിവർ ചേർന്ന് കന്നട ക്ലാസിന് ഔപചാരികമായ തുടക്കംകുറിച്ചു. ആഴ്ചയിൽ രണ്ടുക്ലാസ് വീതം മൂന്നുമാസം നീണ്ടുനിൽക്കുന്ന പഠനകാലയളവിനിടയിൽ കന്നട അക്ഷരങ്ങൾ എഴുതാനും വായിക്കാനും മാത്രമല്ല നിത്യജീവിതത്തിൽ ഉപയോഗപ്രദമാകുന്ന രീതിയിൽ കന്നടഭാഷ സംസാരിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കന്നടഭാഷ പഠിക്കാൻ താല്പര്യമുള്ള ആർക്കും ഈ പാഠ്യപദ്ധതിയുടെ ഭാഗമാകാവുന്നതാണെന്ന് ജനറൽ സെക്രട്ടറി ശ്രീ രജിത്ത് ചേനാരത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.