ബംഗളൂരു: അയോധ്യയിലെ രാമപ്രതിഷ്ഠയിലൂടെ ‘രാമരാജ്യ’ത്തിനായി അടിത്തറയിട്ടെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബസവരാജ് ബൊമ്മൈ പറഞ്ഞു.
എല്ലാവർക്കും നീതിയും അവസരങ്ങളും സമൃദ്ധിയുമുള്ള ദാരിദ്ര്യമില്ലാത്തതാണ് രാമരാജ്യമെന്നും അദ്ദേഹം പറഞ്ഞു. നമ്മളെല്ലാവരും ഭാഗ്യം ചെയ്തവരാണ്. രാമരാജ്യത്ത് എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ. എല്ലാത്തിനും അതിന്റേതായ സമയം വരും. 500 വർഷമായി രാമദേവൻ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തുനിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ചയിലെ പ്രാണപ്രതിഷ്ഠയിലൂടെ രാമദേവനെ സ്ഥാപിച്ചിരിക്കുന്നു. ഇത് ജീവിതത്തിലെ അഭിമാന നിമിഷമാണ്- ബൊമ്മൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.