പു​ള്ളി​പ്പു​ലി​യെ പി​ടി​കൂ​ടാ​ൻ ദൗ​ത്യ​സം​ഘം സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കു​ന്നു

മൈ​സൂ​രു ഇ​ൻ​ഫോ​സി​സ് കാ​മ്പ​സി​ൽ പു​ലി; ഭീ​തി​യോ​ടെ മ​ല​യാ​ളി​ക​ളും

 

ബം​ഗ​ളൂ​രു: മൈ​സൂ​രു ഇ​ൻ​ഫോ​സി​സ് കാ​മ്പ​സി​ൽ ക​ണ്ടെ​ത്തി​യ പു​ള്ളി​പ്പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം മൂ​ന്നാം ദി​വ​സ​വും തു​ട​ർ​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​നാ​ണ് പു​ള്ളി​പ്പു​ലി​യു​ടെ ദൃ​ശ്യം പാ​ർ​ക്കി​ങ് കേ​ന്ദ്ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത്. ഡ്രോ​ൺ കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തി​ര​ച്ചി​ൽ.380 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള​താ​ണ് കാ​മ്പ​സ്. കൂ​ടു​ത​ൽ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ക്കു​ക​യും പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ കെ​ണി​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​താ​യി മൈ​സൂ​രു ഡി​വി​ഷ​ൻ ചീ​ഫ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ മാ​ല​തി പ്രി​യ പ​റ​ഞ്ഞു.

ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ ബ​സ​വ​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ലെ​പേ​ഡ് ടാ​സ്‌​ക് ഫോ​ഴ്‌​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ കാ​മ്പ​സി​ന​ക​ത്തെ മ​ര​ത്തി​ൽ പു​ലി​യെ ക​ണ്ടി​രു​ന്നു. തു​ട​ർ​ന്ന് കാ​മ്പ​സി​ന്റെ നാ​ല് ഗേ​റ്റു​ക​ളും അ​ട​ച്ചു. ക്രി​സ്മ​സ് അ​വ​ധി​ക്ക് നാ​ട്ടി​ൽ​പ്പോ​യ​വ​രോ​ട് വ​ർ​ക്ക് ഫ്രം ​ഹോ​മി​ൽ തു​ട​രാ​നാ​ണ് ഇ​ൻ​ഫോ​സി​സ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഹെ​ബ്ബാ​ൾ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​ക്ക്‌ സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന കാ​മ്പ​സ് പു​ള്ളി​പ്പു​ലി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന സം​ര​ക്ഷി​ത​വ​ന​ത്തി​നു സ​മീ​പ​മാ​ണ്. ഭ​ക്ഷ​ണം​തേ​ടി പു​ലി വ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​കാ​മെ​ന്നാ​ണ് വ​നം അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. 2011ൽ ​കാ​മ്പ​സി​ന​ക​ത്ത് പു​ള്ളി​പ്പു​ലി ക​യ​റി​യി​രു​ന്നു. വ​നം​വ​കു​പ്പ് ഇ​തി​നെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. മൈ​സൂ​രു​വി​ലെ ഇ​ൻ​ഫോ​സി​സ് ഗ്ലോ​ബ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്റ​റി​ൽ നാ​ലാ​യി​ര​ത്തോ​ളം പേ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ലു​ള്ള​ത്. ഇ​തി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന​വ​രും ജീ​വ​ന​ക്കാ​രു​മാ​യി 1300ഓ​ളം മ​ല​യാ​ളി​ക​ളാ​ണ്. കാ​മ്പ​സി​ന് പു​റ​ത്തു​ള്ള വി​ല്ല​ക​ളി​ലും മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​രെ​ല്ലാം ഭീ​തി​യി​ൽ ക​ഴി​യു​ക​യാ​ണ്.

Tags:    
News Summary - Leopard at the Mysore Infosys campus; Malayalis with fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.