ബംഗളൂരു: സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കാനും അശരണർക്ക് അത്താണിയുമാവാൻ നമുക്ക് കഴിയണമെന്നും ഇല്ലാത്തവർക്ക് സമ്പത്ത് നൽകുമ്പോഴാണ് അതിന് മൂല്യമുണ്ടാവുന്നതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. എം.എം.എ റമദാൻ റിലീഫ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് ഘട്ടങ്ങളിലായിട്ടാണ് കിറ്റ് വിതരണം നടക്കുക. ആദ്യഘട്ടമാണ് കർണാടക മലബാർ സെന്ററിൽ വിതരണം നടത്തിയത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. പി. ഉസ്മാൻ അധ്യക്ഷതവഹിച്ചു. 2000ത്തിൽപരം കുടുംബങ്ങൾക്ക് കിറ്റ് കൈമാറും. ഖത്തീബ് സെയ്തു മുഹമ്മദ് നൂരി, കെ.സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, കെ.എച്ച്. ഫാറൂഖ്, ടി.പി. മുനീറുദ്ദീൻ, സി.എച്ച്. ശഹീർ, ശബീർ ടി.സി, അബ്ദു ആസാദ് നഗർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.