ബംഗളൂരു: ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളെതുടർന്ന് ബംഗളുരു അർബൻ ജില്ലയിലെയും ബംഗളൂരു റൂറൽ ജില്ലയിലെയും 10 സർക്കാർ ആശുപത്രികളിൽ ലോകായുക്ത സംഘം പരിശോധന നടത്തി. നെലമംഗല, യെലഹങ്ക, കെ.ആർ പുരം, ജയനഗർ എന്നിവിടങ്ങളിലെ ആശുപത്രികളിലും മല്ലേശ്വരം കെ.സി ജനറൽ ഹോസ്പിറ്റൽ, സഞ്ജയ് ഗാന്ധി ഹോസ്പിറ്റൽ, ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ, രാജീവ് ഗാന്ധി ഹോസ്പിറ്റൽ, ഗൗസിയ ഹോസ്പിറ്റൽ, വാണി വിലാസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ലോകായുക്ത സംഘം പരിശോധന നടത്തിയത്. കെ.സി ജനറൽ ഹോസ്പിറ്റൽ, യെലഹങ്ക പബ്ലിക് ഹോസ്പിറ്റൽ എന്നിവയിൽ ലോകായുക്ത ഡി.ജി.പി പ്രശാന്ത് കുമാർ താക്കൂറും സഞ്ജയ് ഗാന്ധി ഹോസ്പിറ്റൽ, വാണിവിലാസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഐ.ജി ഡോ.എ. സുബ്രഹ്മണ്യേശ്വര റാവുവും പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.