ദീർഘദൂര യാത്ര; കൂടുതൽ ട്രെയിനുകൾ അനുവദിച്ചേക്കും

ബംഗളൂരു: തിരുപ്പതിയിലേക്ക് ജൻശതാബ്ദി ട്രെയിൻ സർവിസ് അടക്കമുള്ള 11 ദീർഘദൂര ട്രെയിൻ സർവിസുകൾ ആരംഭിക്കാൻ സാധ്യത. ഇക്കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴി‍ഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച നിവേദനം പി.സി. മോഹൻ എം.പിയാണ് സമർപ്പിച്ചത്.

ബംഗളൂരു-ഭുവനേശ്വർ, ബംഗളൂരു-അമൃത്‌സർ (സെക്കന്തരാബാദ്, ഡൽഹി, അംബാല, ജലന്ധർ വഴി), ബംഗളൂരു-ഡറാഡൂൺ (സെക്കന്തരാബാദ്, ഹരിദ്വാർ), ബംഗളൂരു- കാൽക്ക (സെക്കന്തരാബാദ്, ഡൽഹി, അംബാല, ചണ്ഡിഗഢ്), ബംഗളൂരു-ഫിറോസ്പുർ (ഹുബ്ബള്ളി, പുെണ, മുംബൈ, അഹ്മദാബാദ്, അജ്മീർ, ജയ്പുർ), ബംഗളൂരു- മുംബൈ (ഹുബ്ബള്ളി, മഡ്ഗാവ്, പൻവേൽ), ബംഗളൂരു- രാമേശ്വരം (മധുര), ബംഗളൂരു- വെരാവൽ (ഹുബ്ബള്ളി, ബെളഗാവി, മുംബൈ, അഹ്മദാബാദ്), ബംഗളൂരു- മേട്ടുപ്പാളയം (കോയമ്പത്തൂർ), ബംഗളൂരു- കാത്ഗോഥാം (ലഖ്നോ വഴി) എന്നിവയാണ് പുതിയ സർവിസുകൾക്കായി പരിഗണിക്കുന്ന റൂട്ടുകൾ.

Tags:    
News Summary - long distance travel-More trains may be allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.