ഊട്ടി: കേരള സർക്കാറിന്റെ മലയാളം ഭാഷാ പഠന പദ്ധതിയായ മലയാളം മിഷന്റെ പ്രവേശനോത്സവം അരുവങ്കാടിൽ നടന്നു. അരുവങ്കാട് മലയാളി കൂട്ടായ്മയായ കൈരളിയുടെ നേതൃത്വത്തിലാണ് മലയാളം മിഷൻ ക്ലാസുകൾ നടത്തുന്നത്. ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ചാപ്റ്റർ സെക്രട്ടറി കമ്പളങ്ങാട് ഉണ്ണികൃഷണൻ, കൈരളി പ്രസിഡന്റ് നവീൻ ജെയിംസ്, സെക്രട്ടറി പ്രേംജി, ദത്തൻ പുനലൂർ, റിജിൽ, മോഹനൻ, മൃദുല മനോജ്, നിഷാ ദിലീപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.