ബംഗളൂരു: കേരള സമാജം കെ.ആർ പുരം സോണിന്റെയും കേരള സർക്കാർ മലയാളം മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ കെ.ആർ പുരത്ത് രണ്ട് കേന്ദ്രങ്ങളിലായി സൗജന്യ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു. എ. നാരായണപുരയിലെ ന്യൂലൈറ്റ് എൻക്ലേവിലും രാമമൂർത്തിനഗർ വാരാണസി മെയിൻ റോഡിലുള്ള സെന്റ് മേരീസ് പള്ളിയിലുമായാണിത്. ക്ലാസുകളുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് രാമമൂർത്തിനഗർ സെന്റ് മേരീസ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ ഫാ. ഡോണി വാഴവേലിക്കകത്ത് വി.സി നിർവഹിക്കും.
മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് ദാമോദരൻ മാസ്റ്റർ, കേരള സമാജം ബാംഗ്ലൂർ ജനറൽ സെക്രട്ടറി റെജികുമാർ , കെ.ആർ.പുരം സോൺ ചെയർമാൻ എം. ഹനീഫ് , മലയാളം മിഷൻ കോഓഡിനേറ്റർമാരായ നൂർ മുഹമ്മദ്, അനൂപ് എന്നിവർ മുഖ്യാതിഥികളാകും.
മലയാളം മിഷൻ അധ്യാപിക മീര കുട്ടികൾക്ക് ആദ്യ മലയാളം ക്ലാസുകൾ എടുക്കും. കൂടുതൽ വിവരങ്ങൾക്ക്: മസ്താൻ- 9945776174, ഷൈബി -9740641222.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.