ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിൽനിന്ന് ഇക്കഴിഞ്ഞ പഠനോത്സവത്തിൽ പങ്കെടുത്ത എല്ലാ പഠിതാക്കൾക്കും വിജയം. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിൽ ബംഗളൂരു, മൈസൂരു മേഖലകളിൽ നിന്നും അഞ്ഞൂറോളം കുട്ടികൾ പഠനോത്സവത്തിൽ പങ്കെടുത്തു.
പുതുതലമുറയുടെ മാതൃഭാഷയോടുള്ള അഭിനിവേശവും അധ്യാപകരുടെ നിസ്വാർഥമായ പരിശ്രമവും സംഘടനകളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹകരണവുമാണ് വിജയത്തിന് പിന്നിലെന്ന് മിഷൻ ഭാരവാഹികൾ പറഞ്ഞു. പാഠ്യപദ്ധതിയിൽ അവഗാഹം ഉണ്ടാക്കാനുള്ള അധ്യാപക പരിശീലനവും മിഷൻ സംഘടിപ്പിക്കുന്നുണ്ട്. പുതിയ പഠനകേന്ദ്രം ആരംഭിക്കാൻ താൽപര്യമുള്ള സംഘടനകളും കൂട്ടായ്മകളും 9739200919, 9731612329 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അക്കാദമിക് കോഓഡിനേറ്റർ സതീഷ് തോട്ടശ്ശേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.