ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ 12ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരു വെസ്റ്റ് മേഖലയുടെ ആഭിമുഖ്യത്തിൽ നടനാവിഷ്കാര മത്സരങ്ങൾ സംഘടിപ്പിച്ചു. ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’ അവതരിപ്പിച്ച ഡെക്കാൻ കൾച്ചറൽ സോസൈറ്റി പഠനകേന്ദ്രം (വെസ്റ്റ് മേഖല) ഒന്നാം സമ്മാനവും ഒ.എൻ.വി. കുറുപ്പിന്റെ ‘അമ്മ’ അവതരിപ്പിച്ച ഡി.ആർ.ഡി.ഒ പഠനകേന്ദ്രം (സെൻട്രൽ മേഖല) രണ്ടാം സമ്മാനവും ചങ്ങമ്പുഴയുടെ ‘വാഴക്കുല’ അവതരിപ്പിച്ച സ്വർഗറാണി ചർച്ച് പഠനകേന്ദ്രം (വെസ്റ്റ് മേഖല) മൂന്നാം സമ്മാനവും നേടി.
ഏറ്റവും കൂടുതൽ പഠിതാക്കളെ പങ്കെടുപ്പിച്ച പഠനകേന്ദ്രത്തിനുള്ള പ്രത്യേക സമ്മാനം 38 പഠിതാക്കളെ പങ്കെടുപ്പിച്ച് സ്വർഗറാണി ചർച്ച് പഠനകേന്ദ്രം കരസ്ഥമാക്കി. 11 ടീമുകളിലായി 170 പഠിതാക്കളും അധ്യാപകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.