തലപ്പാടിയിൽ ആംബുലൻസ് ഇടിച്ച് മലയാളിയായ കാൽനടക്കാരൻ മരിച്ചു

മംഗളൂരു: തലപ്പാടിയിൽ ദേശീയ പാത മുറിച്ചു കടക്കുകയായിരുന്ന കാസർകോട് സ്വദേശി ആംബുലൻസ്  ഇടിച്ച് മരിച്ചു. കയ്യാറിലെ ഫ്രാൻസിസ് ഡിസൂസയാണ് (62) ഞായറാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്.നാട്ടിലേക്ക് ബസ് കയറാൻ പോവുകയായിരുന്ന ഫ്രാൻസിസിനെ തലപ്പാടി ബാറിന് മുന്നിൽ കേരളത്തിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന  ആംബുലൻസ് ഇടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ ഡിസൂസയെ ഡ്രൈവർ അതേ ആംബുലൻസിൽ മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് സംഭവത്തിൽ കേസെടുത്തു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കയ്യാർ ക്രൈസ്റ്റ് കിങ് ദേവാലയത്തിൽ നടക്കും.

Tags:    
News Summary - Malayalee pedestrian died after being hit by an ambulance in Thalappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.