ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ ഡൊംളൂറിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ശനിയാഴ്ച ഇന്ദിരാനഗറിലെ ഇ.സി.എ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡീഷനൽ കസ്റ്റംസ് കമീഷണർ പി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാന്തിനഗർ എം.എൽ.എ എൻ.എ. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി.
മഹാബലിക്ക് വരവേൽപ്, ചെണ്ടമേളം, പൂക്കളം, തിരുവാതിരക്കളി, നാടൻപാട്ട്, തപസ്യ കലാശാലയുടെ നൃത്തനൃത്യങ്ങൾ, റിഥം ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടന്നു. ആദരിക്കൽ, കുട്ടികൾക്ക് സ്കോളർഷിപ് വിതരണം, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.