മംഗളൂരു: തുമകുരുവിൽ മംഗളൂരു സ്വദേശികളായ മൂന്നു പേരുടെ മൃതദേഹങ്ങൾ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറു പേർ കസ്റ്റഡിയിൽ. സ്വാമി എന്നറിയപ്പെടുന്ന ആളും അഞ്ച് കൂട്ടാളികളുമാണ് കസ്റ്റഡിയിലുള്ളതെന്ന് തുമകൂരു കോര പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ബെൽത്തങ്ങാടി ടി.ബി. ക്രോസ് റോഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ. ഷാഹുൽ (45), മഡ്ഡട്ക്കയിലെ സി. ഇസ്ഹാഖ് (56), ഷിർലാലുവിലെ എം. ഇംതിയാസ് (34) എന്നിവരാണ് മരിച്ചത്.
തുമകുരു കുച്ചാംഗി തടാകക്കരയിൽ കത്തിയ കാർ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തടാകത്തിലേക്ക് തള്ളിയിട്ട നിലയിലായിരുന്നു റഫീഖ് എന്നയാളുടെ പേരിലുള്ള കാർ. തുമകുരു റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കവെയാണ് ആറു പേർ കസ്റ്റഡിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.