ബംഗളൂരു: കാവി സൂനാമിയിൽ പിടിച്ചുനിന്ന മണ്ഡലമാണ് കേരളത്തിലെ മഞ്ചേശ്വരം മണ്ഡലം ഉരുമ്മുന്ന ഉള്ളാൾ അഥവാ മംഗളൂരു. ദക്ഷിണ കന്നട എം.പിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോഴും മംഗളൂരു മണ്ഡലം കോൺഗ്രസിന്റെ മിഥുൻ റായിക്കാണ് മുൻതൂക്കം നൽകിയത്.
മുസ്ലിം വോട്ടർമാരാണ് മംഗളൂരുവിന്റെ വിധി നിർണയിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 9640 പേർ വർധിച്ച് 2,00,001 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 56 ശതമാനമാണ് മുസ്ലിം. ശേഷിക്കുന്നവരിൽ 34 ശതമാനം ഹിന്ദുക്കളും ഒമ്പത് ശതമാനം ക്രിസ്ത്യാനികളുമാണ്.
കാസർകോട് ഉപ്പള സ്വദേശിയായിരുന്ന യു.ടി. ഫരീദുംഅദ്ദേഹത്തിന്റെ മരണശേഷം തുടർച്ചയായി മകൻ യു.ടി. അബ്ദുൽഖാദറും ജയിച്ചുകയറിയതിന്റെ മുഖ്യഘടകം മുസ്ലിം വോട്ടുകളാണ്. ഇതിൽ വിള്ളലുണ്ടാക്കാൻ കൊണ്ടുപിടിച്ച പ്രചാരണം നടക്കുന്നത് എസ്.ഡി.പി.ഐ സ്ഥാനാർഥി റിയാസ് ഫറങ്കിപ്പേട്ടക്കു വേണ്ടിയാണ്.
80,813 വോട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഖാദർ നേടിയത്. ബി.ജെ.പിയുടെ സന്തോഷ് കുമാർ റായിക്ക് ലഭിച്ചത് 61,074 വോട്ടുകൾ. 2372 വോട്ടുകൾ പിടിച്ച സി.പി.എം ഇത്തവണ മത്സരിക്കാതെ കോൺഗ്രസിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. 5000 വോട്ടുകൾ അവകാശപ്പെടുന്ന വെൽഫെയർ പാർട്ടി കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.