ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് അടുത്ത മാസം മൂന്നിന് ബി.ജെ.പിയും ജെ.ഡി.എസും സംയുക്തമായി നടത്താൻ തീരുമാനിച്ച പദയാത്ര മാറ്റിവെക്കണമെന്ന് ജെ.ഡി.എസ് കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പഴയ മൈസൂരുവിൽ പ്രത്യേകമായും പ്രളയ ഭീഷണി നിലനിൽക്കുന്ന വേളയിൽ പദയാത്രയിൽ അല്ല ദുരിതാശ്വാസ പ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കോർ കമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നതായി കമ്മിറ്റി ചെയർമാൻ ജി.ടി. ഗൗഡ പറഞ്ഞു. ജെ.ഡി.എസിന്റെ ഈ ആവശ്യം ഇന്ന് ബി.ജെ.പി യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും. ‘മുഡ’മുഖേന ഭാര്യക്ക് അനധികൃതമായി ഭൂമി അനുവദിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കായിരുന്നു പദയാത്ര നടത്താൻ തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.