ബംഗളൂരു: സൗത്ത് ഏഷ്യയിലെ ഹെൽത്ത് കെയർ പ്രഫഷനൽ രംഗത്തുള്ളവർക്ക് ഒ.ഇ.ടി ടെസ്റ്റിന് അവസരമൊരുക്കാൻ മെറിറ്റ്ട്രാക്കും ഒ.ഇ.ടിയും ചേർന്ന് പ്രവർത്തിക്കും. ബംഗളൂരുവിൽ നടന്ന പങ്കാളിത്ത പ്രഖ്യാപന ചടങ്ങിൽ മെറിറ്റ്ട്രാക്, ഒ.ഇ.ടി അധികൃതർ ധാരണപത്രം കൈമാറി.
ഇന്ത്യയിലെ മുൻനിരയിലുള്ള ടെസ്റ്റിങ്, അസസ്മെന്റ് സേവന ദാതാക്കളാണ് മെറിറ്റ്ട്രാക്. ആരോഗ്യ പരിപാലന മേഖലയിൽ പ്രഫഷനലുകൾക്ക് ഇംഗ്ലീഷ് ടെസ്റ്റിങ് നൽകുന്നതിൽ ആഗോള തലത്തിലെ മുൻനിര ടീമാണ് ഒക്യുപേഷനൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി). വിദേശങ്ങളിൽ ജോലി ആഗ്രഹിക്കുന്ന രാജ്യത്തെ നഴ്സ്, ഡോക്ടർമാർ അടക്കമുള്ളവർക്ക് കൂടുതൽ അവസരങ്ങളൊരുക്കുന്നതാണ് പുതിയ പങ്കാളിത്തമെന്ന് ഇരു മാനേജ്മെന്റും അറിയിച്ചു. ഈ സംരംഭത്തിന് കീഴിൽ സെപ്റ്റംബർ 14 മുതൽ ബംഗളൂരു സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ട്രെയിനിങ് കേന്ദ്രം പ്രവർത്തനമാരംഭിക്കും. മെറിറ്റ്ട്രാക് സി.ഒ.ഒ മഞ്ജുനാഥ് കെ.പി, ഒ.ഇ.ടി റീജനൽ ഡയറക്ടർ ടോം കീനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.