ബംഗളൂരു: ലക്കസാന്ദ്രയിൽ ഭൂഗർഭ മെട്രോ പാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ ബന്നാർഘട്ട മെയിൻ റോഡിൽ തിങ്കളാഴ്ചമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു.
മൈക്കോ സിഗ്നൽമുതൽ ആനേപാളയ ജങ്ഷൻവരെ ഒരു വർഷത്തേക്കാണ് റോഡ് അടച്ചിടുന്നത്. ബന്നാർഘട്ട മെയിൻ റോഡിൽനിന്ന് ആനേപാളയ ജങ്ഷനിലേക്കുള്ള വാഹനങ്ങൾ മൈകോ സിഗ്നലിൽനിന്ന് വലത്തോട്ട് തിരിഞ്ഞ അഡുഗൊഡി സിഗ്നൽ വഴി ബോഷ് ലിങ്ക് റോഡിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞുപോകണം.
ആനേപാളയ ജങ്ഷനിൽനിന്ന് ഡെയറി സർക്കിൾ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് പതിവുപോലെ യാത്ര ചെയ്യാം. ഡെയറി സർക്കിളിൽനിന്ന് ശാന്തിനഗർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വിൽസൻ ഗാർഡനിലെ സെവൻത് മെയിൻറോഡിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞുപോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.