ബംഗളൂരു: കർണാടകയിലെ വനമേഖലകളിൽ മുഴുവൻ സമയ ഖനനം നടത്താൻ കഴിയുംവിധം 1963ലെ കർണാടക വനനിയമം ഭേദഗതി ചെയ്യാൻ സർക്കാർ നടപടിയാരംഭിച്ചു. വന്യജീവി സങ്കേതങ്ങളും ജൈവ വൈവിധ്യമേഖലകളും ഒഴികെയുള്ള മേഖലകളിൽ ഖനനാനുമതിക്ക് പദ്ധതി തയാറാക്കി സമർപ്പിക്കാൻ വനം വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി ശാലിനി രജനീഷ് നിർദേശം നൽകി.
പദ്ധതി അടുത്ത മന്ത്രിസഭായോഗ അജണ്ടയിൽ ഉൾപ്പെടുത്തും. നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിലൂടെ ഖനനത്തിൽനിന്നും സർക്കാറിനുള്ള വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.