ബംഗളൂരു: നീലഗിരി തോട്ടത്തിൽ വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആനേക്കലിലെ കോളജിൽ ബി.ടെക് വിദ്യാർഥിയും ഉത്തരാഖണ്ഡ് ഹൽദ്വാനി സ്വദേശിയുമായ ഹർഷിത് കൊന്തലയാണ് (24) മരിച്ചത്. ഈ മാസം 22ന് വിദ്യാർഥിയെ ഹോസ്റ്റലിൽനിന്ന് കാണാതായതായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ കലനായകനഹള്ളിക്ക് സമീപമുള്ള നീലഗിരി തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് കോളജ് ബാഗും മൊബൈൽ ഫോണും കണ്ടെത്തി. ആനേക്കൽ പൊലീസ് സംഭവസ്ഥലം സന്ദർശിച്ചു. നാട്ടുകാരാണ് മൃതദേഹം കണ്ടതായി പൊലീസിൽ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.