മംഗളൂരു: നഗരത്തിൽ മിലാഗ്രസ് ചർച്ച് റോഡിൽ തിങ്കളാഴ്ച രാത്രി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവാവിന്റെയും യുവതിയുടെയും മതം ചോദിച്ച് തടഞ്ഞ് അക്രമത്തിന് മുതിർന്ന സംഭവത്തിൽ സദാചാര ഗുണകളെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. കെ.അക്ഷയ് രാജു(32), ശിബിൻ പഡിക്കൽ (30) എന്നിവരെയാണ് മംഗളൂരു സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
എം.എസ്. സ്പോർട്സ് എന്ന സ്ഥാപനത്തിൽ സഹപ്രവർത്തകയായ സൗജന്യയെ പിറകിലിരുത്തി സഞ്ചരിച്ച നൂറുൽ ഹസന്റെ വാഹനമാണ് ബൈക്കിൽ പിന്തുടർന്ന ഗുണ്ടകൾ തടഞ്ഞത്. മുസ്ലിമുമായി നിനക്കെന്താ കാര്യം എന്ന ബജ്റംഗ്ദൾ പതിവ് ശൈലിയിൽ യുവതിക്ക് നേരെ ആക്രോശിച്ചു. യുവാവിനെ ആക്രമിക്കാൻ മുതിരുന്നതിനിടെ അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘം രക്ഷകരായി. നാലു പേരെയും പാണ്ടേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവാവിന്റെയും യുവതിയുടെയും മൊഴി രേഖപ്പെടുത്തി. ഇതനുസരിച്ച് ഗുണ്ടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
യുവതിയുടെ മൊബൈൽ ഫോൺ കേടായതിനാൽ റിപ്പയർ കടയിലേക്ക് പോകുംവഴിയാണ് അക്രമമുണ്ടായതെന്ന് നൂറുൽ ഹസന്റെ പരാതിയിൽ പറഞ്ഞു. വാഹനം തടഞ്ഞ സംഭവം ചില ഭാഗങ്ങളിൽ സാമുദായിക സംഘർഷത്തിലേക്ക് നീങ്ങുന്നത് പൊലീസ് സന്ദർഭോചിതം ഇടപെട്ട് തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.