മു​ഡ ഭൂ​മി​യി​ട​പാ​ട് കേ​സ്: മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ​യെ ലോ​കാ​യു​ക്ത ചോ​ദ്യം ചെ​യ്തു

ബം​ഗ​ളൂ​രു: മൈ​സൂ​രു ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) ഭൂ​മി​യി​ട​പാ​ട് കേ​സി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭാ​ര്യ ബി.​എം. പാ​ർ​വ​തി​യെ ലോ​കാ​യു​ക്ത പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്തു. ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ട​താ​യി ലോ​കാ​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

മു​ഡ ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ ഒ​ന്നാം പ്ര​തി​യാ​ക്കി സെ​പ്റ്റം​ബ​ർ 27നാ​ണ് മൈ​സൂ​രു ലോ​കാ​യു​ക്ത കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഭാ​ര്യ ബി.​എം. പാ​ർ​വ​തി ര​ണ്ടാം പ്ര​തി​യാ​ണ്. ഭാ​ര്യാ സ​ഹോ​ദ​ര​ൻ ബി. ​മ​ല്ലി​കാ​ർ​ജു​ന സ്വാ​മി, വി​വാ​ദ ഭൂ​മി​യു​ടെ പ​ഴ​യ ഉ​ട​മ എ. ​ദേ​വ​രാ​ജ് എ​ന്നി​വ​ർ മൂ​ന്നും നാ​ലും പ്ര​തി​ക​ളു​മാ​ണ്. അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ന്റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​യെ വി​ചാ​ര​ണ ചെ​യ്യാ​ൻ ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രെ സി​ദ്ധ​രാ​മ​യ്യ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി സെ​പ്റ്റം​ബ​ർ 24ന് ​സിം​ഗ്ൾ ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്ന്, മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കേ​​സെ​ടു​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക കോ​ട​തി സെ​പ്റ്റം​ബ​ർ 25ന് ​ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് മൈ​സൂ​രു ലോ​കാ​യു​ക്ത കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ഡി​സം​ബ​ർ 24 ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് പ്ര​ത്യേ​ക കോ​ട​തി ഉ​ത്ത​ര​വ്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭാ​ര്യ പാ​ർ​വ​തി​യു​ടെ പേ​രി​ൽ മൈ​സൂ​രു കേ​സ​രൂ​രി​ലു​ണ്ടാ​യി​രു​ന്ന 3.36 ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​ക്ക് പ​ക​രം 56 കോ​ടി വി​ല​യു​ള്ള 14 പ്ലോ​ട്ട് മൈ​സൂ​രു അ​ർ​ബ​ൻ ഡെ​വ​ല​പ്​​മെ​ന്റ് അ​തോ​റി​റ്റി (മു​ഡ) അ​നു​വ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. മു​ഡ ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ.​ഡി​യും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഗ​വ​ർ​ണ​റു​ടെ വി​ചാ​ര​ണ അ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ദ്ധ​രാ​മ​യ്യ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ത​ള്ളി​യ ഹൈ​കോ​ട​തി സിം​ഗ്ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന് അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Muda land acquisition case: Lokayukta questions Chief Minister's wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.