ബംഗളൂരു: ജോലിക്ക് പോകാൻ പറഞ്ഞതിന് മാതാവിനെ കൊലപ്പെടുത്തിയ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.വി. ആയിഷയാണ് (50) കൊല്ലപ്പെട്ടത്. കെ.വി. ഷുഫിയാനാണ് (32) കസ്റ്റഡിയിലുള്ളത്.
രാവിലെ 10 മണിയോടെയാണ് സംഭവം. ആയിഷയുടെ ഭർത്താവ് ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു. ആയിഷ രണ്ട് കുട്ടികൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഷുഫിയാൻ ജോലിക്ക് പോകാത്തതിനാൽ വീട്ടിൽ വഴക്ക് പതിവാണ്.
വഴക്ക് രൂക്ഷമായതോടെ ഉമ്മയെ വെട്ടി കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.