ബംഗളൂരു: ഒക്ടോബർ മൂന്ന് മുതൽ 12 വരെ നടക്കുന്ന മൈസൂരു ദസറയുടെ വിളംബര പ്രയാണം നടത്തിയ ഗജവീരന്മാരുടെ ആദ്യ ബാച്ച് വെള്ളിയാഴ്ച മൈസൂരു കൊട്ടാരത്തിൽ പ്രവേശിച്ചു. രാവിലെ 10നും 10.30നുമിടയിലെ മുഹൂർത്തത്തിൽ പ്രത്യേക പൂജകളുടെ അന്തരീക്ഷത്തിലാണ് ആനകളെ വരവേറ്റത്. ഒമ്പത് ആനകളാണ് ആദ്യ സംഘത്തിലുള്ളത്. ബാക്കി ഒമ്പത് ആനകൾ അടുത്ത ഘട്ടത്തിൽ കൊട്ടാരത്തിലെത്തും. മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രം മുഖ്യ പൂജാരി ശശിശേഖർ ദീക്ഷിത് നേതൃത്വം നൽകി. ജില്ല ചുമതലയുള്ള മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ, തൻവീർ സേട്ട് എം.എൽ.എ എന്നിവർ പങ്കെടുത്തു. ബുധനാഴ്ച യാത്ര പുറപ്പെട്ട ആനകൾ വനംവകുപ്പിന്റെ ആരണ്യ ഭവൻ വളപ്പിൽ വിശ്രമിച്ച ശേഷമാണ് മൈസൂരു കൊട്ടാരത്തിൽ എത്തിയത്. ദസറ വരെ കൊട്ടാരത്തിൽ കഴിയുന്ന ആനകൾ ഒക്ടോബർ 12ന് ജംബോ സവാരിയിൽ പങ്കെടുത്ത ശേഷം ഒക്ടോബർ 15ന് ആന സങ്കേതത്തിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.