ബംഗളൂരു: നമ്മ മെട്രോ മൂന്നാംഘട്ടം ഔട്ടർ റിങ് റോഡ് ഇടനാഴിയുടെ നിർമാണത്തിനായി 2174 മരങ്ങൾ മുറിച്ച് മാറ്റും. മെട്രോപാത പശ്ചിമ ബംഗളൂരുവിലേക്ക് നീട്ടുന്നതിനായി ഔട്ടർ റിങ് റോഡിൽ ജെ.പി. നഗറിനും മൈസൂരു റോഡിനും ഇടയിലാണ് ഇത്രയും വൃക്ഷങ്ങൾ ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് കണ്ടെത്തിയത്. 10 കിലോമീറ്റർ ദൂരത്തിനിടയിലാണ് ഇത്രയും മരങ്ങൾക്ക് കോടാലി വീഴുന്നത്. നമ്മ മെട്രോ മൂന്ന് എ ഘട്ട ഭാഗമായാണ് ഈ ഭാഗത്ത് പാത നിർമിക്കുന്നത്. മരങ്ങൾ ഭാഗികമായി മുറിച്ചുമാറ്റുകയോ പൂർണമായി മുറിച്ചുമാറ്റുകയോ പറിച്ചെടുത്ത് മറ്റൊരു സ്ഥലത്ത് നടുകയോ വേണമെന്ന് ബി.എം.ആർ.സി.എൽ അധികൃതർ ബി.ബി.എം.പി.യെ അറിയിച്ചു. ഗുൽമോഹർ, മഹാഗണി തുടങ്ങി റോഡുകളുടെ ഡിവൈഡറുകളിലും വശങ്ങളിലുമുള്ള മരങ്ങളാണ് മുറിക്കേണ്ടത്. മെട്രോ നിർമാണത്തിനായി മരങ്ങൾ മുറിച്ചുമാറ്റുന്നതിനെക്കുറിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടി. എതിർപ്പുണ്ടെങ്കിൽ ജനങ്ങൾക്ക് കോർപറേഷനെ വിവരമറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.