ബംഗളൂരു: ഗോവയിൽ നടക്കുന്ന 37ാം നാഷനൽ ഗെയിംസിൽ പങ്കെടുക്കാനുള്ള കർണാടകയുടെ കളരിപ്പയറ്റ് അനുബന്ധ മത്സരാർഥികൾ യാത്ര പുറപ്പെട്ടു. 60 ദിവസം നീണ്ടുനിന്ന ക്യാമ്പിനൊടുവിൽ 11 പുരുഷന്മാരും അഞ്ചു വനിതകളുമാണ് യോഗ്യത നേടിയത്. കളരി ഗുരുകുലം രഞ്ജൻ ഗുരുക്കളുടെയും കർണാടക കളരിപ്പയറ്റ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി അഗസ്ത്യ ഗുരുകുലം രാജീവൻ ഗുരുക്കളുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
മഞ്ജു ജയകുമാർ എൻ, ഭാവന ബിബിൻ, അനുശ്രീ കെ, വർഷിണി ആർ, ഭൂമി ദീപക്, ജിത്തു പി.എസ്, പ്രവീൺ പ്രദീപ് പി, ജിത്തു സി.പി, സി.എസ്. ശ്രേയസ് ഹരിഹരൻ, ഹരികൃഷ്ണ കഖാനി, വിഗ്നേഷ് കെ, ഇനാ കാകൽ, ഹരിനാഥ് യു, ബിനീഷ് എം, തങ്കസെൽവം എസ്, അജിത്ത് പി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചുവടുകൾ, മെയ് പയറ്റ് നെടുവടി പയറ്റ്, വാളും പരിചയും, ഉറുമിയും പരിചയും, വാളും വാളും, കൈപ്പോര്, ചവിട്ടിപ്പൊങ്ങൽ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. പരിശീലകൻ രഞ്ജൻ മുള്ളാരത്ത്, ടീം മാനേജർ ശ്രീജിത്ത് കെ. സുരേന്ദ്രനാഥ്, വനിത കോച്ച് മാലിനി സിങ് എന്നിവരുടെ നേതൃത്വത്തിലാണ് താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.