ബംഗളൂരു: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജന മനസ്സുകളിൽ ജീവിക്കുന്ന മഹൽ പ്രസ്ഥാനമാണെന്നും സമസ്തയെ ദുർബലപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും കോഴിക്കോട് വലിയ ഖാദിയും സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതസംഘം ജനറൽ കൺവീനറുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പറഞ്ഞു.
ജനുവരി 28ന് ബംഗളൂരുവിൽ നടക്കുന്ന ഉദ്ഘാടന മഹാസമ്മേളനത്തിന്റെ സ്വാഗതസംഘം അവലോനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിങ് ചെയർമാൻ സിദ്ദീഖ് തങ്ങൾ അധ്യക്ഷതവഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗവും സ്വാഗതസംഘം വൈസ് ചെയർമാനുമായ ഇസ്മായിൽ കുഞ്ഞി ഹാജി മാന്നാർ മുഖ്യപ്രഭാഷണം നടത്തി.
കോഓഡിനേറ്റർ കെ. മോയിൻ കുട്ടി മാസ്റ്റർ, എ.കെ. അശ്റഫ് ഹാജി, അസ്ലം ഫൈസി, അനീസ് കൗസരി, ടി.സി. സിറാജ്, സി.എച്ച്. അബു ഹാജി, താഹിർ മിസ്ബാഹി, റഹീം ചാവശ്ശേരി, നാസർ നീലസന്ദ്ര, ശംസുദ്ദീൻ കൂടാളി, ജുനൈദ് കണ്ണോത്ത്, കെ.പി. ശംസുദ്ദീൻ, ഷാജൽ, ടി.ടി.കെ. ഈസ, ശംസുദ്ദീൻ സ്വദേശി, സുബൈർ കായക്കൊടി, അയ്യൂബ് ഹസനി, ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് കൺവീനർ പി.എം. അബ്ദുൽ ലത്തീഫ് ഹാജി സ്വാഗതവും വി.കെ. നാസർ ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.