ബംഗളൂരു: ബാല്യകാല സുഹൃത്തുക്കളായിരുന്ന 94കാരിയായ ജാനമ്മയും 92 തികഞ്ഞ ഫാത്തിമയും തങ്ങളുടെ വിവാഹശേഷം ആദ്യമായി കണ്ടുമുട്ടുന്നത് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയതോടെ ഇരുവരുടെയും പരസ്പരം പുണർന്ന് സ്നേഹത്താൽ വീർപ്പുമുട്ടി. ഒരാൾ വോട്ട് ചെയ്തിറങ്ങവേ അപ്പോൾ വോട്ട് ചെയ്യാനെത്തിയയാളെ യാദൃശ്ചികമായി കണ്ടുമുട്ടുകയായിരുന്നു.
ഏറെ നാളുകൾക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ട സന്തോഷത്തിലാണ് ഇരുവരും പിരിഞ്ഞത്. ഹാസൻ ജില്ലയിലെ സകലേഷ് പുര താലൂക്കിലെ ഗുലാഘലെ ഗ്രാമത്തിലായിരുന്നു ഈ ധന്യമായ കൂടിക്കാഴ്ച നടന്നത്. ജനമനസ്സുകളിൽ പ്രധാനമന്ത്രി തന്നെ വർഗീയതയുടെ വിഷംകുത്തിവെക്കുന്ന ഇക്കാലത്ത് മതങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ ഉറവ നിലനിൽക്കുന്നുവെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതായി ഈ രംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.