ബംഗളൂരു: ഓൺലൈനായി മദ്യം വിൽപന നടത്താൻ അനുമതി നൽകാനുള്ള പദ്ധതി സർക്കാർ പൂർണമായും ഉപേക്ഷിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്നാണിത്.
വീടുകളിലേക്ക് മദ്യം എത്തിക്കുന്നതോടെയുള്ള പ്രശ്നങ്ങൾ, മദ്യശാലകളിലെ ജീവനക്കാരുടെ തൊഴിൽ നഷ്ടം എന്നിവയും കണക്കിലെടുത്താണിത്. പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പൂർണമായും പിൻമാറിയെന്ന് എക്സൈസ് മന്ത്രി ഗോപാലയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.