ബംഗളൂരു: റാപിഡ് റോഡ് വർക് (ആർ.ആർ.ഡബ്ലിയു)പദ്ധതിയുടെ പൈലറ്റ് പ്രോജക്ടായി പ്രവൃത്തി പൂർത്തിയാക്കിയ ബിന്നമംഗല-ഓൾഡ് മദ്രാസ് റോഡ് ഗതാഗതത്തിനായി തുറന്നു. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം നിർവഹിച്ചു.
റാപിഡ് റോഡ് പദ്ധതിയുടെ ചെലവ് കുറക്കാൻ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ബി.ബി.എം.പിയോട് നിർദേശിച്ചു. ഇന്ദിര നഗറിലെ 100 ഫീറ്റ് റോഡ് ജങ്ഷൻ ബിന്നമംഗല മുതൽ ഓൾഡ് മദ്രാസ് റോഡ് വരെയാണ് 15 ദിവസംകൊണ്ട് റോഡ് പ്രവൃത്തി നടത്തിയത്. പുതിയ റോഡിലൂടെ 20 ടൺ ഭാരം വഹിച്ചുളള വാഹനങ്ങൾക്ക് വരെ കടന്നുപോകാനാവും.
നേരത്തേ നിർമിച്ച കോൺക്രീറ്റ് സ്ലാബുകൾ കൊണ്ടുവന്നു നിരത്തിയാണ് റോഡ് പ്രവൃത്തി നടത്തിയത്. എന്നാൽ, അതിവേഗം പണിതീരുമെങ്കിലും വൈറ്റ് ടോപ്പിങ്ങിനേക്കാളും ചെലവ് കൂടുതലാണിതിന്. ഒരു കിലോമീറ്ററിന് സാധാരണ റോഡിന്റെ 20 മടങ്ങ് ചെലവ് വരും. റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് വൈറ്റ് ടോപ്പിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.