ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷൻ നാഗർഭാവി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 10.30 മുതൽ മുതൽ വൈകീട്ട് 3.30 വരെ ഹെഗനഹള്ളി ജാമിഅ മസ്ജിദിൽ നടന്ന ക്യാമ്പിൽ 140ൽ അധികം ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പരിശോധനയും മരുന്നും സൗജന്യമായിരുന്നു. എച്ച്.ഡബ്ല്യു.എ മൈസൂർ റോഡ് ഏരിയ കോഓഡിനേറ്റർ പി.കെ. ഫഹദ്, റഹീം നാഗർഭാവി, ജാഫർ സാദിഖ്, ഡോ. അംസിയ, ഡോ. ഫൗസിയ, ജെ. മുഫാസിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.