ബംഗളൂരു: വെറ്റ് പാലറ്റ് ആർട്ട് ഗ്രൂപ്പിന്റെ 44ാമത് പരിപാടിയായ ‘സാറ്റലേണിയ -5’ വാട്ടർ കളർ പെയിന്റിങ്ങുകളുടെ അന്താരാഷ്ട്ര ഗ്രൂപ് എക്സിബിഷൻ കർണാടക ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു.
ഡിസംബർ 15 വരെയാണ് പ്രദർശനം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 24 കലാകാരന്മാർ പങ്കെടുക്കുന്ന പ്രദർശനത്തിൽ 60 ജലച്ചായ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത ചിത്രകാരൻ ഡോ. എം.എസ്. മൂർത്തി ഉദ്ഘാടനം നിർവഹിച്ചു. ചിത്രകാരൻ സുനിൽ ലിനസ് ഡെയാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്.
അക്ബർ മാ, അനിൽ പട്ടണം, അനി തയ്യിൽ കണ്ണോത്ത്, ചിന്നമ്മ ജോസ്, ഗോപിനാഥ് അയ്യർ, ജലജ എറിയാട്ട്, ജ്യോതി മോഹൻ, ജി.ആർ. കിരൺ കുമാർ, എസ്. മീനാക്ഷി, മിനു നായർ, നിത്യ രാംതിലക്, നിസാർ പിള്ള, പ്രിയ ശ്രീദേവൻ, ആർ. പുർസോത്മൻ, രാം കൃഷ്ണസ്വാമി, രാംനാഥ് അയ്യർ, സലീഷ് ചെറുപുഴ, ഷീല കൊച്ചൗസേപ്പ്, ഡോ. ശ്രീവിദ്യ, സത്യജിത്ത് കാഞ്ഞിലാൽ, സുരേഷ് മേനോൻ, റോയ് കാരത്ര, ഡോ. ഉമ നമ്പ്യാർ, വിനിത ആനന്ദ് എന്നിവർ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരം നാലിന് ചിത്രകലാ പരിഷത്ത് കാമ്പസിൽ ആർട്ടിസ്റ്റ് സുനിൽ ലിനസ് ഡെയുടെ വാട്ടർ കളർ പെയിന്റിങ് അവതരണം നടക്കും. പ്രവേശനം സൗജന്യമാണ്. രാവിലെ 10.30 മുതൽ വൈകീട്ട് ഏഴുവരെയാണ് സന്ദർശക സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.