ബംഗളൂരു: പർപിൾ ലൈനിൽ രണ്ടു സ്ട്രച്ചുകളിൽ സിഗ്നലിങ് ടെസ്റ്റ് നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ ചില ദിവസങ്ങളിൽ മെട്രോ സർവിസ് ഭാഗികമായി തടസ്സപ്പെടുമെന്ന് ബി.എം.ആർ.സിഎൽ അധികൃതർ അറിയിച്ചു. ബൈയപ്പനഹള്ളി- കെ.ആർ പുരം, കെങ്കേരി- ചല്ലഘട്ട സെക്ഷനുകളിലാണ് സിഗ്നലിങ് പ്രവൃത്തി നടക്കുന്നത്.
വ്യാഴാഴ്ച കെങ്കേരി മുതൽ മൈസൂരു റോഡ് വരെ മെട്രോ സർവിസ് പൂർണമായും മുടങ്ങും. വ്യാഴാഴ്ച പർപിൾ ലൈനിൽ പുലർച്ചെ അഞ്ചു മുതൽ രാത്രി 11വരെ മൈസൂരു റോഡ് മുതൽ ബൈയപ്പനഹള്ളി വരെ മാത്രമാകും സർവിസ്. ആഗസ്റ്റ് 23, 24 തീയതികളിൽ രാവിലെ ഏഴു വരെ കെങ്കേരിക്കും മൈസൂരു റോഡിനുമിടയിൽ സർവിസുണ്ടാവില്ല. ഈ സമയം മൈസൂരു റോഡ് മുതൽ സ്വാമി വിവേകാനന്ദ റോഡ് സ്റ്റേഷൻ വരെ മെട്രോ സർവിസ് നടത്തും. രാവിലെ ഏഴിനു ശേഷം കെങ്കേരി മുതൽ ബൈയപ്പനഹള്ളി വരെ സർവിസുകൾ പുനരാരംഭിക്കും. ആഗസ്റ്റ് 20 മുതൽ 29വരെ ബൈയപ്പനഹള്ളി മുതൽ സ്വാമി വിവേകാനന്ദ റോഡ് വരെയും കെ.ആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെയും രാവിലെ ഏഴുവരെ സർവിസുകളുണ്ടാവില്ല. ഈ സമയം സ്വാമി വിവേകാനന്ദ റോഡ് മുതൽ കെങ്കേരി വരെ സർവിസുണ്ടാകും. രാവിലെ ഏഴിനുശേഷം ബൈയപ്പനഹള്ളി മുതൽ കെങ്കേരി വരെ സർവിസ് പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.