ബംഗളൂരു: അനധികൃതമായി ബംഗളൂരുവിൽ താമസിച്ച പാകിസ്താൻ സ്വദേശിയെയും ബംഗ്ലാദേശുകാരിയായ ഭാര്യയെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. വ്യാജരേഖകളുമായി ആറുവർഷമായി ജിഗനിയിൽ താമസിക്കുന്ന ഇവരെ കേന്ദ്ര ഏജൻസികളും ബംഗളൂരു പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പാകിസ്താൻ സ്വദേശി ധാക്കയിൽവെച്ചാണ് ബംഗ്ലാദേശി യുവതിയെ വിവാഹംചെയ്തത്. 2014ൽ ഇവർ അനധികൃതമായി ഇന്ത്യയിലെത്തി. നാലുവർഷം വ്യാജരേഖകളുമായി ഡൽഹിയിൽ താമസിച്ചു. 2018ൽ ബംഗളൂരുവിലെത്തി.
പ്രാദേശിക ഏജന്റിന്റെ സഹായത്തോടെ വ്യാജപേരുകളിൽ തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കി ജിഗനിയിൽ താമസിച്ചുവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.