മംഗളൂരുവിൽ ‍റെയിൽവേ അടിപ്പാത നിർമാണത്തിനിടെ തകർന്നു

മംഗളൂരു: ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷന് കീഴിൽ നിർമാണം നടക്കുന്ന മംഗളൂരുവിലെ അടിപ്പാതയുടെ കോൺക്രീറ്റ് മേൽഭാഗം തകർന്നു. രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. ഷൊർണ്ണൂർ-മംഗളൂരു പാതയിൽ നേത്രാവതിക്കും മംഗളൂരുവിനും ഇടയിലാണ് അടിപ്പാത നിർമാണം നടക്കുന്നത്.

മഹാകാളിപ്പടപ്പ് ലെവൽ ക്രോസ് അടച്ചിടുന്നതിലൂടെയുള്ള ഗതാഗത തടസ്സം മറികടക്കാനാണ് അടിപ്പാത നിർമിക്കുന്നത്. പദ്ധതി പൂർത്തിയായാൽ മംഗളൂരു, ഉള്ളാൾ, മുടിപ്പു, തലപ്പാടി ഭാഗങ്ങളിൽ നിന്നും തിരിച്ചുമുള്ള വാഹനങ്ങൾ അടിപ്പാതയിലൂടെ കടന്നുപോകാം.

മുംബൈയിലെ വിജയ ഇൻഫ്ര പ്രൊജക്ട് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് നാലുവരി അടിപ്പാതയുടേയും പാലത്തിന്റേയും കരാർ. കോൺക്രീറ്റ് ചെയ്യുന്നതിനുള്ള താങ്ങായി നിർമിച്ച ഭാഗമാണ് തകർന്നതെന്ന് റയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ അരുൺകുമാർ ചതുർവേദി മാധ്യമങ്ങളോട് പറഞ്ഞു. ഡിവിഷൻ എഞ്ചിനിയർമാരോട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Railway base collapsed during construction in Mangaluru; Two workers were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.