ബംഗളൂരു: സ്വർണാഭരണ നിർമാണ-വിപണന രംഗത്തെ ഹോൾസെയിലർ ആൻഡ് മാനുഫാക്ചററായ റീഗൽ ജ്വല്ലേഴ്സ് കേരളത്തിന് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. കേരത്തിന് പുറത്തെ ആദ്യത്തെ ഷോറൂം ബംഗളൂരു കമ്മനഹള്ളിയിൽ വെള്ളിയാഴ്ച തുറക്കും. ഉച്ചക്ക് 12ന് നടക്കുന്ന ചടങ്ങിൽ നടി രാധിക പണ്ഡിറ്റ് ഉദ്ഘാടനം നിർവഹിക്കും. ബംഗളൂരു നഗരത്തിൽ മല്ലേശ്വരമടക്കം വിവിധയിടങ്ങളിൽ വൈകാതെ റീഗൽ ജ്വല്ലേഴ്സ് ഷോറൂമുകൾ ആരംഭിക്കുമെന്ന് ജനറൽ മാനേജർ സ്ട്രാറ്റജിക് ആൻഡ് പ്ലാനിങ് എം.കെ. ഗോപാൽ, മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വിബിൻ ശിവദാസ്, ഷോറൂം സെയിൽസ് മാനേജർ സന്തോഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
1978ൽ ശിവദാസ് താമരശ്ശേരിയാണ് റീഗൽ ജ്വല്ലേഴ്സിന് തുടക്കമിട്ടത്. വിദഗ്ധ പരിശീലനം ലഭിച്ച സ്വർണാഭരണ നിർമാണ വിദഗ്ധർ ഉൾപ്പെടുന്ന സ്വന്തം നിർമാണ യൂനിറ്റിലൂടെയാണ് ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.