സാകേത് രാജൻ 

തീര, മലയോര ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം; ജാഗ്രതയോടെ പൊലീസ്, സാകേത് രാജൻ രക്തസാക്ഷിത്വം ആചരിക്കാൻ തീരുമാനം

മംഗളൂരു: ഉഡുപ്പി,ചിക്കമകളൂരു ജില്ലകളിൽ മാവോയിസ്സ് സാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് പൊലീസും ആന്റി നക്സൽ സേനയും ജാഗ്രത ശക്തമാക്കി. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കടന്ന് തീര, മലയോര ജില്ലകൾ കേന്ദ്രീകരിച്ച് അക്രമത്തിന് കോപ്പുകൂട്ടുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.

ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മേഖലയിലും ചിക്കമകളൂരു ജില്ലയുടെ ചില ഭാഗങ്ങളിലുമാണ് മാവോയിസ്റ്റ് സാന്നിധ്യം. ആയുധധാരികളായ സംഘം ഉഡുപ്പി ജില്ലയിലെ കൊല്ലൂർ, മധൂർ,ജഡ്കൽ,ബെൽകൽ ഗ്രാമങ്ങളിൽ വീടുകൾ സന്ദർശിച്ചതായി നാട്ടുകാർ പൊലീസിനെ അറിയിച്ചതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ പറഞ്ഞു.പൊലീസ് നടത്തിയ അന്വേഷണത്തിൽ നാട്ടുകാർ നൽകിയ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

ചിക്കമകളൂരു വനത്തിൽ 2005 ഫെബ്രുവരിയിൽ കർണാടക പോലീസ് വെടിവെച്ചു കൊന്ന മാവോയിസ്റ്റ് നേതാവായിരുന്ന സകേത് രാജന്റെ രക്സാക്ഷിത്വ സ്മരണക്കായി "റെഡ് സല്യൂട്ട് ഡെ"ആഘോഷിക്കുന്നതിന്റെ ഭാഗമാണ് വിക്രമും സംഘവും എത്തിയതെന്നാണ് പൊലീസ് നിരീക്ഷണം.വിക്രമിനെ കണ്ടെത്താൻ ആന്റി നക്സൽ സേന ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളിൽ അന്വേഷണം നടത്തുന്നു. അഞ്ചു ദിവസം പൊലീസ് അതീവ ജാഗ്രത തുടരും.

Tags:    
News Summary - Remembering Comrade Saketh Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.