ബംഗളൂരു: രാജാജി നഗറിലെ ലുലു ഗ്ലോബൽ മാളിൽ വൈദ്യുതി ചാർജിങ് സ്റ്റേഷനുമായി റിബോൾട്ട്. രാജ്യത്ത് വൈദ്യുതി വാഹനങ്ങളുടെ വിൽപനയിൽവരുന്ന വൻ മുന്നേറ്റം മുന്നിൽക്കണ്ടാണ് നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
കഴിഞ്ഞ നവംബറിൽ മാത്രം രാജ്യത്ത് 120,660 വൈദ്യുതി വാഹനങ്ങൾ വിറ്റതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 5350 ഫോർവീലറുകളും 76400 ഇരുചക്ര വാഹനങ്ങളുമാണ്. 185 ശതമാനം വളർച്ചയാണ് വൈദ്യുതി വാഹന വിപണനത്തിൽ രേഖപ്പെടുത്തിയത്.
ബംഗളൂരുവിൽ ഏഴാമത്തെ പബ്ലിക് ചാർജിങ് സ്റ്റേഷനാണ് ഗ്ലോബൽ മാളിൽ ആരംഭിച്ചതെന്നും അപാർട്മെൻറുകളിലും റിസോർട്ടുകളിലും ഓഫിസുകളിലും സ്വകാര്യ-അർധ സ്വകാര്യ സീരിസിൽ 15 ചാർജിങ് സ്റ്റേഷനുകൾ ഇതുവരെ സ്ഥാപിച്ചതായും റിബോൾട്ട് സഹ സ്ഥാപകൻ സുനിൽ പ്രഭാകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.