ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗ പാതയിൽ ടെമ്പോ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. മൈസൂരു ദേവലപുര സോമേശ്വരപുരയിലെ കെ. സോമലിംഗപ്പ (70), ഹുൻസൂർ കരിമുഡ്ഡനഹള്ളിയിലെ എം. ശിവലിംഗപ്പ (66), ധാർവാഡിലെ എൻ. രാജേശ്വരി ദേശായി (56) എന്നിവരാണ് മരിച്ചത്. ടെമ്പോ ഡ്രൈവർ സി. പ്രസന്ന, യാത്രക്കാരായ കെ. കുമാരസ്വാമി, പി. നിതിൻ, എ. ലക്ഷ്മി, സി. ചൂഢരത്ന, എം. ലീലാവതി, കെ. നമ്രത എന്നിവർക്ക് സാരമായി പരിക്കേറ്റ് രാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
അർധരാത്രി ഒന്നരയോടെ ചന്നപട്ടണക്കടുത്ത ബൈരപട്ടണയിലാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹാവേരിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മൈസൂരുവിലേക്ക് സഞ്ചരിച്ച ടെമ്പോ ട്രാവലർ അമിത വേഗത്തിൽ ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടൻ ലോറിഡ്രൈവർ ഓടിരക്ഷപ്പെട്ടു.14 പേരാണ് യാത്ര തുടങ്ങുമ്പോൾ ടെമ്പോയിൽ ഉണ്ടായിരുന്നത്. നാലുപേർ കെങ്കേരിയിൽ ഇറങ്ങി. വേഗം കുറച്ച് ഓടിക്കാൻ പറഞ്ഞിട്ടും ഡ്രൈവർ കൂട്ടാക്കിയില്ലെന്ന് ആശുപത്രിയിൽ കഴിയുന്നവർ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.