ബംഗളൂരു: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷികാഘോഷ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി ബംഗളൂരുവിൽ മഹല്ല്തല പ്രചാരണ സംഗമങ്ങൾ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ജനുവരി 28ന് ബംഗളൂരു പാലസ് മൈതാനത്താണ് സമ്മേളനം. ‘ആദർശ വിശുദ്ധിയോടെ നൂറ്റാണ്ടിലേക്ക്’ എന്ന പ്രമേയം മഹല്ല് സംഗമങ്ങളിൽ ചർച്ച ചെയ്യും.
സംഘാടക സമിതി യോഗത്തിൽ വിവിധ സബ് കമ്മിറ്റി ചെയർമാന്മാരും കൺവീനർമാരും പങ്കെടുത്തു. സ്വാഗത സംഘം വർക്കിങ് ചെയർമാൻ സിദ്ദീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ല പ്രസിഡന്റ് എ.കെ. അശ്റഫ് ഹാജി ഉദ്ഘാടനം ചെയ്തു. സി.പി. സദഖത്തുല്ല, ശംസുദ്ദീൻ കൂടാളി, സുബൈർ കായക്കൊടി, സ്വാദിഖ് ബി.ടി.എം, വി.എം. ഹമീദ്, ജുനൈദ് കണ്ടോത്ത്, ഈസ ടി.ടി.കെ. തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം വർക്കിങ് കൺവീനർ പി.എം. അബ്ദുൽ ലത്തീഫ് ഹാജി സ്വാഗതവും കെ.കെ. അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.