ബംഗളൂരു: ബംഗളൂരുവിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗം അടുത്തയാഴ്ച നടക്കുമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ സമസ്ത ഉന്നത നേതാക്കൾ പങ്കെടുക്കും. ശതാബ്ദിയുടെ ഭാഗമായി വിവിധ പദ്ധതികളാണ് സമസ്ത നടപ്പാക്കിവരുന്നത്. സമുദായത്തിന്റെ ഒരു നൂറ്റാണ്ട് കാലത്തെ വളർച്ചക്ക് നേതൃത്വപരമായ പങ്കിനപ്പുറം വിശ്വാസപരമായ ചൂഷണത്തെ അതിജയിക്കാനും സമസ്തക്ക് കഴിഞ്ഞതായി എസ്.വൈ.എസ് ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എ.കെ. അശ്റഫ് ഹാജി അധ്യക്ഷതവഹിച്ചു. ട്രഷറർ അബുഹാജി, വൈസ് പ്രസിഡന്റുമാരായ ടി.സി. സിറാജ്, സിദ്ദീഖ് തങ്ങൾ, കെ.എച്ച്. ഫാറൂഖ്, ശംസുദ്ദീൻ കൂടാളി, ശംസുദ്ദീൻ സാറ്റലൈറ്റ്, ടി.സി. മുനീർ, റഹീം ചാവശ്ശേരി, കെ.സി. ഖാദർ, ഗഫൂർ, ഇസ്മാഈൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി സ്വാഗതവും പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.