'തിമിംഗലങ്ങളെ സംരക്ഷിക്കുക' കാമ്പയിൻ

ബംഗളൂരു: 'ലോക തിമിംഗല ദിന'ത്തോടനുബന്ധിച്ച് കർണാടകയിലും 'തിമിംഗലങ്ങളെ സംരക്ഷിക്കുക' എന്ന സന്ദേശവുമായി കാമ്പയിൻ നടത്തും. വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യു.ടി.ഐ) ആണ് കർണാടക, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കാമ്പയിൻ നടത്തുന്നത്. മിലഗ്രേസ് ഹാളിൽ ആഗസ്റ്റ് 30നാണ് പരിപാടി. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗലം.

18 മീറ്റർ നീളവും 21 മെട്രിക് ടൺ ഭാരവും വരെ വളർച്ചയെത്തിയ ഒരു തിമിംഗലത്തിന് ഉണ്ടാകാം. സംരക്ഷിത ഇനത്തിൽപെട്ട ജീവിയാണിത്. തിമിംഗലങ്ങളുടെ എണ്ണത്തെ കുറിച്ച് വ്യക്തമായ കണക്കില്ല. ഇന്ത്യൻ സമുദ്രമേഖലയിൽ പ്രത്യേകിച്ചും ഇവ എത്രയെണ്ണമുണ്ടെന്ന കാര്യത്തിൽ കൃത്യമായ വിവരങ്ങളില്ല. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ദിനാചരണം നടത്തുന്നത്.

Tags:    
News Summary - 'Save the Whales' campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.