ബംഗളൂരു: സംഘപരിവാരത്തിന്റെ ഫാഷിസ്റ്റ് ഭരണത്തെ വലിച്ചെറിയാനുള്ള അനിവാര്യ സന്ദർഭമാണ് ലോക്സഭ തെരഞ്ഞെടുപ്പെന്നും ഇന്ത്യൻ റിപ്പബ്ലിക്കിനെ നിലനിർത്താൻ മതനിരപേക്ഷവാദികളുടെ വിശാലഐക്യം കൊണ്ടു മാത്രമേ സാധിക്കൂവെന്നും ബാംഗ്ലൂർ സെക്കുലർ ഫോറം കമ്മിറ്റി യോഗം പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനയെയും ബഹുസ്വര ജനാധിപത്യത്തെയും അട്ടിമറിച്ച്, മതാത്മകമായ ഏകകക്ഷി സർവാധിപത്യത്തിലേക്കുള്ള സംഘ്പരിവാർ നീക്കത്തെ പരാജയപ്പെടുത്താൻ എല്ലാ മതനിരപേക്ഷവാദികളും ഒന്നിക്കേണ്ടതുണ്ടെന്ന് യോഗം അഭ്യർഥിച്ചു.
ആർ.വി. ആചാരി, കെ.പി. ശശിധരൻ, സഞ്ജയ് അലക്സ്, ശാന്തകുമാർ എലപ്പുള്ളി, ശംസുദ്ദീൻ കൂടാളി, സുദേവൻ പുത്തൻചിറ, ജിജി ജോർജ്, ഷാജു കുന്നോത്ത്, മെറ്റി ഗ്രേസ്, സുധീഷ് എഴുവത്ത്, സഹീർ സി.എച്ച്, അഡ്വ. പ്രമോദ് വരപ്രത്ത് എന്നിവർ യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.