ബംഗളൂരു: എസ്.എൻ.ഡി.പി യോഗം നേതൃക്യാമ്പ് സെപ്റ്റംബർ 28 മുതൽ 30വരെ മൈസൂരു ഹോട്ടൽ റിയോ മെറിഡിയനിൽ നടക്കുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭരണസാരഥ്യത്തിൽ യോഗം കാൽനൂറ്റാണ്ട് പിന്നിടുകയാണ്. കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതടക്കമുള്ള വിവിധ സാമൂഹ്യ പദ്ധതികളുടെ രൂപരേഖയും ക്യാമ്പിൽ അവതരിപ്പിക്കും. വിദേശത്ത് നിന്നടക്കം 400ഓളം പ്രതിനിധികൾ പങ്കെടുക്കും.
28ന് ഉച്ചക്ക് 1.30ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന് തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറയും. യോഗം നിയമാവലിയെക്കുറിച്ച് അഡ്വ. സിനിൽ മുണ്ടപ്പള്ളിയും യോഗവും ആനുകാലിക രാഷ്ട്രീയവും എന്ന വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കറും ക്ലാസ് നയിക്കും. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നന്ദി പറയും. തുടർന്ന് കലാപരിപാടികൾ.
29ന് രാവിലെ രജത ജൂബിലി ആഘോഷം കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് അധ്യക്ഷത വഹിക്കും. തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറയും. വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും. ഉച്ചക്ക് രണ്ടിന് ഡോ.ബിനു കണ്ണന്താനത്തിന്റെ മോട്ടിവേഷൻ ക്ലാസ്. 4.30ന് 'എസ്.എൻ.ഡി.പി യോഗം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.ടി. മൻമഥൻ ക്ലാസെടുക്കും.30ന് രാവിലെ 9ന് ക്യാമ്പ് അവലോകനം. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മറുപടി പ്രസംഗം. തുടർന്ന് തുഷാർ വെള്ളാപ്പള്ളി ക്യാമ്പ് സന്ദേശവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.