ബംഗളൂരു: ജിഗനി ജനവാസ മേഖലയിൽ പുലി റോന്തുചുറ്റുന്നത് കണ്ടതോടെ ജനം ഭീതിയിൽ. ജിഗനി കൈലാസനഹള്ളി ബി.എസ്.ആർ ലേഔട്ട് ഭാഗത്താണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടത്. ബന്നാർഘട്ട ദേശീയ പാർക്കിന് സമീപമുള്ള മേഖലയാണിത്.
പുലി പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജിഗനി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പ്രദേശത്തെ കുറ്റിക്കാടുകളിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ വർഷം പല തവണയായി മേഖലയിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.