ബംഗളൂരു: സാമൂഹിക സേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവരാണ് മലയാളി സമൂഹമെന്ന് കർണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നസീര്‍ അഹമ്മദ് എം.എല്‍.സി. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ സംഘടിപ്പിച്ച മാസാന്ത പാലിയേറ്റിവ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലിയേറ്റിവ് കെയറിന്റെ കേരള മാതൃകകള്‍ കർണാടകയിലും പിന്തുടരണം.
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഏകാന്ത ജീവിതം നയിക്കുന്നവരും, നിത്യരോഗത്തിന്റെ പിടിയിലമര്ന്നവര്ക്കും ആശ്വാസം പകരുന്നതാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. ഭാവിയില്‍ സര്‍ക്കാറും ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാന് അധ്യക്ഷത വഹിച്ചു.
വനിത ലീഗ് കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി, എ.ഐ.കെ.എം.സി.സി ഭാരവാഹികളായ നാസര്‍ നീലസാന്ദ്ര, റഷീദ് മൗലവി, റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി, സിദ്ദീഖ് തങ്ങള്‍, വി.കെ. നാസര്‍ ഹാജി സംബന്ധിച്ചു. എം.കെ. നൗഷാദ് സ്വാഗതവും ഡോ. എം.എ. അമീറലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.