ബംഗളൂരു: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. രാമനഗര ജില്ലയിലെ കനകപുരക്കടുത്ത കബ്ബരെയിൽ മഹാദേവമ്മ എന്ന കർഷക സ്ത്രീയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവർ നാലുദിവസത്തിനു ശേഷമാണ് മരിച്ചത്.
കോടിഹള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. തെരുവുനായ് ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശസ്ഥാപനത്തിന് കത്തുനൽകുമെന്നും പൊലീസ് അറിയിച്ചു. ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതുമണിയോടെയാണ് മഹാദേവമ്മയെ വീട്ടിന് പുറത്തുവെച്ച് നായ്ക്കൾ ആക്രമിച്ചത്.
ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് ഹരോഹള്ളിയിലെ ആശുപത്രിയിലും തുടർന്ന് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ഞായറാഴ്ച മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.